---
title: "സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിക്ക് മുന്നില്‍ ലൈം​ഗിക ചേഷ്ട, ന​ഗ്നതാപ്രദർശനം, പിന്നാലെ അതിക്രമം; റിട്ട. ആർമി ഉദ്യോഗസ്ഥന് തടവ്"
english_title: "Retired Army Officer Sentenced To 22.5 Years Jail In POCSO Case In Kerala "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378696/ kattakkada-pocso-court-sentences-retired-army-officer"
published_at: "2026-08-15T17:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a805ad66ee37_kattakkada-pocso-court-sentences-retired-army-officer.jpg"
keywords: ["Sexual Assault", "Pocso Case", "Court Verdict", "Kerala Crime"]
---

# സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിക്ക് മുന്നില്‍ ലൈം​ഗിക ചേഷ്ട, ന​ഗ്നതാപ്രദർശനം, പിന്നാലെ അതിക്രമം; റിട്ട. ആർമി ഉദ്യോഗസ്ഥന് തടവ്

> **Lead Summary:** തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. ആർമി ഉദ്യോഗസ്ഥന് 22 വർഷവും ആറ് മാസവും കഠിനതടവും 1,20,000 രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി.

## Article Content

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. ആർമി ഉദ്യോഗസ്ഥന് 22 വർഷവും ആറ് മാസവും കഠിനതടവും 1,20,000 രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി.

വെള്ളനാട് വാളിയറ മഠത്ത് വീട്ടിൽ അനിൽകുമാർ (53) ആണ് ശിക്ഷിക്കപ്പെട്ടത്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത കുറ്റത്തിനാണ് ജഡ്ജി വി. വിനോദ് ശിക്ഷ വിധിച്ചത്.

2025 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി അസഭ്യം പറയുകയും നഗ്നത പ്രദർശനം നടത്തുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് കേസ്.

സ്കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി. ആയിരുന്ന എൻ. ഷിബുവാണ് കുറ്റപത്രം സമർപ്പിച്ചത്.

വിശദമായ വിചാരണയ്ക്കും തെളിവുകൾക്കും ശേഷമാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

**English Summary:**

A POCSO court in Kattakkada sentenced retired Army officer Anilkumar, 53, from Vellanad Valiyara Madathuveedu, to 22.5 years rigorous imprisonment and a fine of Rs 1,20,000. The court found him guilty of sexually assaulting, abusing and exposing himself to a minor girl from a Scheduled Tribe community in 2025. The incident came to light after the girl reported it to teachers at school. 15 witnesses were examined and 17 documents were produced. Public Prosecutor Adv. D.R. Pramod appeared for the prosecution. The charge sheet was filed by then Kattakkada DySP N. Shibu.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378696/ kattakkada-pocso-court-sentences-retired-army-officer)